Your Image Description Your Image Description

മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ്‌ മെക്കാനിക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്‌നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും.

താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037.

Leave a Reply

Your email address will not be published. Required fields are marked *