Your Image Description Your Image Description
Your Image Alt Text

മരാവതി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ക്ഷേത്രത്തിന് ഒരു ലക്ഷം ലഡു സമര്‍പ്പിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്വം.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എവി ധര്‍മ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 25 ഗ്രാം വീതം ഭാരമുള്ള ലഡുകളാണ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതെന്നും ഇത് ഭക്തര്‍ക്ക് വിതരണം ചെയ്യുമെന്നും തിരുപ്പതി ദേവസ്വം അറിയിച്ചു.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പങ്കെടുക്കാനെത്തുന്ന എല്ലാ ഭക്തര്‍ക്കും ലഡു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22-ന് ആണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയില്‍ സജ്ജമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *