Your Image Description Your Image Description

ഗോവ: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഗോവ സ്വദേശിയെ കഠിന ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എട്ടു വർഷം മുമ്പ് ഐറിഷ്-ബ്രിട്ടീഷ് സ്വദേശിനിയായ ഡാനിയേൽ മക്ലൗഗിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.

2017 മാർച്ച് 14നാണ് ദക്ഷിണ ഗോവയിലെ കാനക്കോണ ഗ്രാമത്തിലെ വനപ്രദേശത്ത് 28 കാരിയായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തിയത്. യുവ​തിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വികാത് ഭഗത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ബലാത്സംഗത്തിനും കൊലപാതകത്തിനും 25,000 രൂപയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപയും ഭഗത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ക്ഷമാ ജോഷി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *