Your Image Description Your Image Description

ബിസിസിഐ വിദേശപരമ്പരകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കൊപ്പമുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ താരങ്ങൾക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുകളോ അനുവദനീയമല്ല.

തന്റെ ഭക്ഷണരീതി തെറ്റിക്കാൻ സൂപ്പർതാരം വിരാട് കോഹ്‍ലി തയ്യാറായില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദുബായിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടീം മാനേജരുമായി കോഹ്‍ലി ബന്ധപ്പെടുകയും തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പിന്നാലെ താരത്തിനുള്ള ഭക്ഷണം എത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മാർച്ച് രണ്ടിന് ന്യൂസിലാൻഡ് ആണ് ​ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റൊരു എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *