Your Image Description Your Image Description

മനോഹരമായ പ്രണയപ്പാട്ടിനു ചുവടുവച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. പ്രണയദിനത്തോടനുബന്ധിച്ചു ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത്. ‘ഹായ് ലൈല’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവച്ചത്. വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്.

ചുവപ്പ്–മഞ്ഞ കോംബിനേഷനിലുള്ള ഫ്ലോറൽ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആണ് ദിയ ധരിച്ചത്. മഞ്ഞയും വെള്ളയും നിറങ്ങൾ കലർന്ന ഷർട്ടും ഫോർമൽ ബോട്ടവുമാണ് അശ്വിന്റെ വേഷം. അമ്മയാകാനൊരുങ്ങുന്ന ദിയയുടെ ബേബി ബംപ് വീഡിയോയിൽ കാണാം. അതേസമയം കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഏറെ ആസ്വദിച്ചാണ് ദിയയുടെ പ്രകടനം.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയയുടെ വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആയ അശ്വിൻ ഗണേഷ് ആണ് പങ്കാളി . ഇരുവരും സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസമാണ് താൻ ഗർഭിണിയാണെന്ന വിവരം ദിയ വെളിപ്പെടുത്തിയത്. ഗർഭകാലം ആഘോഷമാക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *