Your Image Description Your Image Description

ആലപ്പുഴ : യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നതിന് മാത്രമല്ല അവരുടെ തുടർപഠനങ്ങൾക്ക് വേദിയൊരുക്കാനും ശോഭനമായ ഭാവിയും സാമ്പത്തിക മുന്നേറ്റവും ഉറപ്പാക്കാനും വിജ്ഞാനകേരളത്തിന്റെ ഭാഗമായ വിജ്ഞാന ആലപ്പുഴ പദ്ധതി വഴിയൊരുക്കുമെന്നും ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ആലപ്പുഴ എസ് ഡി കോളേജിൽ സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിൻ്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരള സൃഷ്ടിക്ക് കേരളത്തെ തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിജ്ഞാനകേരളം പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *