Your Image Description Your Image Description

സി​ഡ്നി: ഓസ്ട്രേലിയയിൽ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി. യ​ഹൂ​ദ​ർ​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി​യത്തിനാണ് ന​ഴ്സു​മാ​രെ പു​റ​ത്താ​ക്കിയത്.ന്യൂ​സ് സൗ​ത്ത് വെ​യി​ൽ​സി​ലെ ബാ​ങ്ക്‌​സ്‌​ടൗ​ൺ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യ അ​ഹ​മ്മ​ദ് നാ​ദി​ർ, സാ​റ അ​ബു ലെ​ബ്‌​ഡെ എ​ന്നി​വ​രെക്കെതിരെയാണ് നടപടി ഉണ്ടായത്.

രാ​ജ്യ​ത്ത് ഇ​നി ഇ​വ​ർ​ക്കു ജോ​ലി ന​ൽ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി.യ​ഹൂ​ദ​ർ ചി​കി​ത്സ​യ്ക്കു വ​ന്നാ​ൽ അ​വ​രെ ചി​കി​ത്സി​ക്കി​ല്ലെ​ന്നും അ​വ​രെ ത​ങ്ങ​ൾ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി ടി​ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​രു​വ​രെ​യും കു​ടു​ക്കി​യ​ത്. വീ​ഡി​യോ വി​വാ​ദ​മാ​യ​തോ​ടെ ഇ​രു​വ​രും മാ​പ്പു പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

 

Leave a Reply

Your email address will not be published. Required fields are marked *