Your Image Description Your Image Description

വയനാട് : വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും. എം.എസ്‍സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് കൂടുക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.

സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളേജുകളിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ്ടു, യു.ജി/ പി.ജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *