Your Image Description Your Image Description

ബജറ്റ് സ്‍മാർട്ട്ഫോൺ വിഭാഗത്തിൽ രംഗം സൃഷ്‍ടിക്കാൻ ഒരുങ്ങുകയാണ് റിയൽമി. കമ്പനി പുതിയ സ്‍മാർട്ട്‌ഫോണായ റിയൽമി സി75എക്സ് (Realme C75x) പുറത്തിറക്കാൻ പോവുകയാണ്. ഈ ഫോണിന്‍റെ ഏറ്റവും പ്രത്യേകത അതിന്‍റെ ശക്തമായ 5,600 എംഎഎച്ച് ബാറ്ററിയും 24 ജിബി റാം, 50 എംപി ക്യാമറ തുടങ്ങിയവയാണ് എന്നാണ് റിപ്പോർട്ടുകൾ.

മലേഷ്യയിലെ ഒരു പ്രാദേശിക റീട്ടെയിലറാണ് ഫേസ്ബുക്ക് പോസ്റ്റിൽ റിയൽമി C75x-നെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ഹാൻഡ്‌സെറ്റിന്‍റെ ചോർന്ന മാർക്കറ്റിംഗ് മെറ്റീരിയലുകളും ഈ പോസ്റ്റിൽ ഉൾപ്പെടുന്നു. റിയൽമി C75x ഇന്തോനേഷ്യയിലെ എസ്‍ഡിപിപിഐ, റഷ്യയുടെ ഇഇസി സർട്ടിഫിക്കേഷൻ സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.

ഇതിൽ സി75എക്സിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ കരുത്തുറ്റ 5,600mAh ബാറ്ററിയാണ്. ഇത് ദീർഘകാല ബാക്കപ്പ് നൽകും. ഈ ഫോണിന് 45W വാട്സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഉണ്ടായിരിക്കും. ഇത് ഫോൺ വളരെ വേഗത്തിൽ ചാർജ് ചെയ്യും. കൂടാതെ ഈ ഫോണിൽ 50 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. ഇതിന്‍റെ പ്രധാന ലെൻസ് മികച്ച വിശദാംശങ്ങൾ പകർത്തും, കൂടാതെ ഒരു അൾട്രാ-വൈഡ് ലെൻസും ഇതിനൊപ്പമുണ്ടാകും.

120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലേയായിരിക്കും റിയൽമി സി75എക്സില്‍ ഉണ്ടാകുക. ഫോണിന്‍റെ രൂപകൽപ്പനയും വളരെ പ്രീമിയമായിരിക്കും, കൂടാതെ ഐപി66, ഐപി68, ഐപി69 സർട്ടിഫിക്കേഷനുകളും ഇതിനുണ്ടാകും. അതായത് ഈ ഫോൺ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും മികച്ചരീതിയിൽ സംരക്ഷിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *