Your Image Description Your Image Description

ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥികളളായിരുന്നു ജാസ്മിൻ ജാഫറും ഗബ്രിയേൽ ജോസും. ഹൗസിനുള്ളിൽ വെച്ച് ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു. ഈ സൗഹൃദത്തിന്റെ പേരിൽ ഇവർ ഒരുപാട് വിമർശനങ്ങളും കേട്ടിരുന്നു. എന്നാൽ, ഷോയ്ക്കു ശേഷവും ഇവർ ഈ സൗഹൃദം തുടരുകയാണ് ഉണ്ടായത്. ജാസ്മിന്റേയും ഗബ്രിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് ഉണ്ടാകാറുമുണ്ട്.

ഇപ്പോൾ ഗബ്രിയുടെ പിറന്നാൾ ദിനത്തിൽ ജാസ്മിൻ വലിയൊരു സർപ്രൈസ് നൽകിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ജാസ്മിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സായ് കൃഷ്ണ, സിജോ ജോൺ, അഭിഷേക് ശ്രീകുമാർ, നന്ദന, സിബിൻ തുടങ്ങി ബിഗ്ബോസിലെ മത്സരാർത്ഥികളിൽ ചിലരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കൂടാതെ വാച്ച്, ഗൂച്ചിയുടെ സൺഗ്ലാസ്, പ്ലേസ്റ്റേഷൻ 5 തുടങ്ങി നിരവധി ഗിഫ്റ്റുകളും ജാസ്മിൻ ഗബ്രിക്ക് പിറന്നാൾ സമ്മാനമായി നൽകുന്നത് വീഡിയോയിൽ കാണാം. പലപ്പോഴായി ജാസ്മിനോട് സംസാരിച്ചിട്ടുള്ള കാര്യങ്ങളാണ് തനിക്ക് പിറന്നാൾ സമ്മാനമായി ലഭിച്ചതെന്നും ഗബ്രി പറഞ്ഞു. ”ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും, അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതും നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ കൈപിടിച്ച് നിൽക്കുന്നതും നമ്മുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുകയെന്നതൊക്കെ വലിയ ഭാഗ്യമാണ്. ഇതിൽ കൂടുതലൊന്നും കിട്ടാനില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ കുറേ പേർ കുറേക്കാലം നടന്നതാണ്. പക്ഷെ ആ ബന്ധം ഡിഫൈൻ ചെയ്യേണ്ട ആവശ്യമില്ല. അത് വളരെ സ്പെഷ്യലാണ്. ജാസ്മിനോട് എന്നും കടപ്പെട്ടിരിക്കും”, ഗബ്രി കൂട്ടിച്ചേർത്തു.

മുൻപ് ജാസ്മിന്റെ പിറന്നാളിന് ഗബ്രി സർപ്രൈസ് ഒരുക്കിയിരിക്കുന്നു. എന്നാൽ അതിനേക്കാൾ വലിയൊരു സർപ്രൈസ് ആണ് ജാസ്മിൻ ഇപ്പോൾ തനിക്കായി ഒരുക്കിയതെന്നും ഗബ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *