Your Image Description Your Image Description

യുവനടൻ ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ധീരം’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജിതിൻ സുരേഷ്. ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് കഥയാകും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ഒരുക്കുന്ന ഒരു ചിത്രമാണ് ധീരമെന്നാണ് അണിയറ പ്രവ‍ർത്തകർ വ്യക്തമാക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെൻ്റാണ് ഈ ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. കഥയിലും അവതരണത്തിലും പുതുമ നിലനിർത്തുവാൻ സംവിധായകൻ ജിതിൻ സുരേഷ് ഏറെ ശ്രമിച്ചിട്ടുമുണ്ട്.

റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ്.എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ, എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഹബീബ് റഹ്മാനാണ് കോ പ്രൊഡ്യൂസർ. ഇന്ദ്രജിത്താണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിവ്യ പിള്ള , നിഷാന്ത് സാഗർ എന്നിവർക്കൊപ്പം അജു വർഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഭീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്ന് ആണ് ചിത്രത്തിൻ്റെ തിരക്കഥ. സംഗീതം- മണികണ്ഠൻ അയ്യപ്പ. ഛായാഗ്രഹണം- സൗഗന്ധ് എസ്.യു.എഡിറ്റിംഗ്- നഗൂരാൻ രാമചന്ദ്രൻ. കലാസംവിധാനം- സാബുമോഹൻ. മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യൂം- ഡിസൈൻ- റാഫി കണ്ണാടിപ്പറമ്പ്. നിശ്ചല ഛായാഗ്രഹണം- സേതു അത്തിപ്പിള്ളിൽ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ. പ്രൊജക്റ്റ് ഡിസൈനർ- ഷംസുവപ്പനം. പ്രൊഡക്ഷൻ മാനേജർ-ധനേഷ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ. പിആർഒ- വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *