Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. നാവികസേന ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ വിഡിയോകളാണ് എക്സിലൂടെ പുറത്തുവിട്ടത്.

ലൈബീരിയൻ പതാകയുള്ള ‘എം.വി ലില നോർഫോക്’ ചരക്കുകപ്പലാണ് ഇന്ത്യൻ നാവികസേനയുടെ ‘മാർക്കോസ്’ കമാൻഡോകൾ മോചിപ്പിച്ചത്.

കപ്പൽ തീരത്ത് അടുപ്പിക്കാൻ നാവികസേന ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.‘മാർക്കോസ്’ കമാൻഡോകൾ സ്പീഡ് ബോട്ടിൽ കപ്പലിന്‍റെ സമീപത്തേക്ക് കുതിച്ചെത്തുന്നതും ഡെക്കിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇന്നലെ രാത്രിയോടെയാണ് അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എം.വി ലില നോർഫോക്’ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേനയുടെ ‘മാർക്കോസ്’ കമാൻഡോകൾ മോചിപ്പിച്ചത്. 15 ഇന്ത്യക്കാരടക്കം കപ്പലിലെ 21 ജീവനക്കാരും സുരക്ഷിതരാണ്. ശക്തമായ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ കപ്പലിൽ നിന്ന് പിന്മാറുകയായിരുന്നെന്ന് നാവിക സേന അറിയിച്ചു.

കപ്പലിനുള്ളിലെത്തിയ കമാൻഡോകൾ ദൗത്യം പൂർത്തിയാക്കി. ഐ.എൻ.എസ് ചെന്നൈ എന്ന യുദ്ധക്കപ്പലാണ് രക്ഷാദൗത്യത്തിന് നായകത്വം വഹിച്ചത്. ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ.

 

Leave a Reply

Your email address will not be published. Required fields are marked *