Your Image Description Your Image Description

ഡൽഹി ; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നരേന്ദ്ര മോദിയുടെ പ്രതികരണം……

ഡല്‍ഹി ദുരന്ത മുക്തമായെന്നും ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളിയെന്നും ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചു.അരാജകത്വം, ആഡംബരം, അഹങ്കാരം എന്നിവ പരാജയപ്പെട്ടു. അതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ രാവും പകലുമുള്ള പരിശ്രമം ഉണ്ട്. വിജയത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തില്‍ കുറുക്കുവഴികള്‍ ഇല്ലെന്ന് സന്ദേശം കൂടിയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം.

കുറുക്കുഴി രാഷ്ട്രീയം ജനങ്ങള്‍ തൂത്തെറിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കലും ഡല്‍ഹി നിരാശപ്പെടുത്തിയിട്ടില്ല. മൂന്നു തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴില്‍ ഏഴു സീറ്റ് നല്‍കി. ഡല്‍ഹിയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സേവിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം ഡല്‍ഹിയിലെ ജനങ്ങള്‍ ഇന്ന് മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനുശേഷം ഹരിയാനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. മഹാരാഷ്ട്രയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ പുതിയ ചരിത്രമെഴുതി.

ഡല്‍ഹി വെറുമൊരു നഗരമല്ലെന്നും മിനി ഹിന്ദുസ്ഥാനാണ്. രാജ്യത്തിന്റെ എല്ലായിടത്തും നിന്നുള്ള ആളുകളും ഡല്‍ഹിയില്‍ ഉണ്ട്. ഈ വൈവിധ്യങ്ങള്‍ ഉള്ള ഡല്‍ഹി, ഇന്ന് ബിജെപിക്ക് പൂര്‍ണ്ണ ഭൂരിപക്ഷം നല്‍കി. എല്ലാ ഭാഷ സംസാരിക്കുന്നവരും,എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്തു. എവിടെപ്പോയാലും പറയും പൂര്‍വ്വാഞ്ചലില്‍ നിന്നുള്ള അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *