Your Image Description Your Image Description
Your Image Alt Text

പ​നാ​ജി: ഗോവയിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മരിച്ച മലയാളി യു​വാ​വി​ന്‍റെ ശ​രീ​ര​ത്ത് മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​കളുണ്ടെന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് ക​ടൂ​ക്ക​ര​യി​ൽ സ​ന്തോ​ഷ്-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ഞ്ജ​യ് സ​ന്തോ​ഷി (20) ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഗോ​വ​യി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പോ​യതായിരുന്നു യു​വാ​വ്.  ഗോ​വ​യി​ലെ ബീ​ച്ചി​ൽ ക​ര​യ്ക്ക​ടി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ മൃ​ത​ദേ​ഹം വി​കൃ​ത​മാ​യി​രു​ന്നു. പി​താ​വ് സ​ന്തോ​ഷ് മൃ​ത​ദേ​ഹ​ത്തി​ലെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടാ​ണ് സ​ഞ്‌​ജു​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. യു​വാ​വ് വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന​തി​നു മു​ൻ​പ് ത​ന്നെ മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

യു​വാ​വി​ന്‍റെ ശ​രീ​ര​ത്ത് മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി. നെ​ഞ്ചി​ലും പു​റ​ത്തും മ​ർ​ദ്ദ​ന​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ അ​ടി​പി​ടി​യു​ണ്ടാ​യെ​ന്നും മ​രി​ച്ച സ​ഞ്ജ​യ്ക്ക് മ​ർ​ദ്ദ​മേ​റ്റു​വെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന് ല​ഭി​ച്ച വി​വ​രം. പാ​ർ​ട്ടി​ക്കി​ടെ മ​രി​ച്ച യു​വാ​വ് സ്റ്റേ​ജി​ൽ ക​യ​റി ഡാ​ൻ​സ് ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. സ​ഞ്ജ​യ് നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മ​ല​യാ​ളി​യാ​യ ഒ​രാ​ൾ സം​ഘ​ടി​പ്പി​ച്ച ഡി​ജെ പാ​ർ​ട്ടി​യി​ലും മൂ​വ​ർ സം​ഘം പ​ങ്കെ​ടു​ത്തി​രു​ന്നു. രാ​ത്രി പാ​ർ​ട്ടി ക​ഴി​ഞ്ഞ് ഇ​വ​ർ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ വ​ന്നെ​ന്നും പു​ല​ർ​ച്ചെ മു​ത​ൽ സ​ഞ്ജ​യി​നെ കാ​ണാ​താ​യെ​ന്നു​മാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി.

സു​ഹൃ​ത്തു​ക്ക​ൾ വി​വ​ര​മ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗോ​വ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *