Your Image Description Your Image Description

തൃശൂർ : കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധനം സാമൂഹിക വിപത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീധനം കേരളത്തിൽ നിന്നും തുടച്ചുമാറ്റുന്നത്തിനായി ശക്തരായി പ്രവർത്തിക്കേണ്ട യുവജനതയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ കമ്മീഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

കേരള വനിതാ കമ്മീഷൻ മെമ്പർ അഡ്വ. ഇന്ദിര രവീന്ദ്രൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീധനം എന്ന വിഷയത്തിലുള്ള ചർച്ചകൾ യുവജനങ്ങളിൽ മാറ്റമുണ്ടാക്കുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തിലോ സമൂഹത്തിലോ ആ മാറ്റം പ്രതിഫലിക്കുന്നില്ലെന്നും വിവിധ സ്ത്രീധന നിരോധന നിയമങ്ങളെ കുറിച്ചും അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.

ക്യാമ്പയിനിൽ ‘സ്ത്രീധനം സാമൂഹിക വിപത്ത്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് കില ജൻഡർ സ്കൂൾ കോർഡിനേറ്റർ കെ. പി. എൻ അമൃത ക്ലാസ്സ് എടുത്തു. കൂടാതെ ചടങ്ങിൽ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചെയ്തു.

കേരള വനിതാകമ്മീഷൻ മെമ്പർ വി. ആർ മഹിളാമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് വി. എസ് വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാബിറ, കെ.എസ് ജയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.കേരള വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ അർച്ചന എ. ആർ സ്വാഗതം പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസറും ജില്ലാ സ്ത്രീധന നിരോധന ഓഫീസറുമായ മീര പി ആശംസ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *