Your Image Description Your Image Description

തൃശൂർ : തൻ്റെ ജീവിതോപാധിയായ അഞ്ച് പശുക്കളെ നഷ്ട്ടപ്പെട്ട രവിയെന്ന ക്ഷീരകർഷകന് കൈത്താങ്ങായി കേരളസർക്കാർ. ബ്ലൂമിയ എന്ന വേനൽ പുല്ല് അമിതമായി ഭക്ഷിച്ചതിനെ തുടർന്ന് തൻ്റെ ജീവിതോപാധിയായ 11 പശുക്കളിൽ അഞ്ചെണ്ണത്തിനെ നഷ്ടപ്പെട്ട രവിക്ക് പകരം രണ്ട് പശുക്കളെ നൽകിയാണ് സംസ്ഥാന സർക്കാർ കൈത്താങ്ങായത്. കേരള ഫീഡ്സ് ലിമിറ്റഡിന്റെ ഡൊണേറ്റ് എ കൗ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് പശുക്കളെ സംസ്ഥാന സർക്കാർ രവിക്ക് നൽകിയത്.

‘മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പശുക്കളെ കൈമാറി. പ്രതിസന്ധിഘട്ടത്തിൽ തന്നെ ചേർത്തുപിടിച്ച സംസ്ഥാന സർക്കാരിനും മന്ത്രി ജെ ചിഞ്ചുറാണിക്കും കേരളഫീഡ്സ് അധികൃതർ അടക്കമുള്ളവർക്കും മറുപടി പ്രസംഗത്തിൽ രവി നന്ദി പറഞ്ഞു. രവിയെ യഥാസമയം സഹായിച്ച അവണൂർ ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർ രാജി, ഡോ. ശിൽപ , പുഴയ്ക്കൽ ഗ്രാമപഞ്ചായത്ത് രാത്രികാല വെറ്ററിനറി ഡോക്ടർ നിതിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു .അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി കെ എസ് കാലിത്തീറ്റ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി ടീച്ചർ ധാതു ലവണങ്ങൾ വിതരണം ചെയ്തു.

ചടങ്ങിന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ സ്വാഗതവും ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ ഫ്രാൻസിസ് പി പി നന്ദിയും പറഞ്ഞു. അവണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ , പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത് മെമ്പർമാരായ പി വി ബിജു, ശ്രീലക്ഷ്മി സനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അജിത്ത് ബാബു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ വീണ, കേരള വെറ്ററിനറി സർവ്വകലാശാല ഫാം ഡയറക്ടർ ഡോ. ശ്യാം മോഹൻ, വെളപ്പായ ക്ഷീരസംഘം പ്രസിഡന്റ് കെ ആർ സുരേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *