Your Image Description Your Image Description

680 രൂപയുടെ ലിപ് സ്റ്റഡ് വാങ്ങാൻ പണമില്ല. തുടർന്ന് പണം കണ്ടെത്തൻ വേണ്ടി ചൈനയിലെ ഷാങ്ഹായിൽ ഒരു കൗമാരക്കാരി അമ്മയുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു വിറ്റു. ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങുന്നതിനായാണ് പെൺകുട്ടി അമ്മയുടെ ഒരു മില്യൺ യുവാൻ (1.16 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റത്. പെൺകുട്ടിയുടെ അമ്മ, വാങ് മോഷണം നടന്നതായി പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലി എന്നു പേരുള്ള തന്‍റെ മകൾ, താൻ അറിയാതെ ജെയ്ഡ് വളകൾ, മാലകൾ, എന്നിവയുൾപ്പെടെ ഉയർന്ന വിലയുള്ള ആഭരണങ്ങൾ വ്യാജ വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് വിറ്റതായാണ് വാങ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം മകൾ തന്നോട് 60 യുവാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അറിയാതെ ആ പണത്തിനായി ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നുമാണ് വാങ്ങ് പരാതിയിൽ പറയുന്നത്. ലിപ് സ്റ്റഡ് കുത്തിയ ഒരാളെ താൻ കണ്ടുവെന്നും അത്തരത്തിലൊന്ന് തനിക്കും വാങ്ങിക്കണമെന്നും അതിനായി 30 യുവാൻ (340 രൂപ) ആവശ്യമാണെന്ന് മകൾ പറഞ്ഞിരുന്നുവെന്നും വാങ് പറയുന്നു.

അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് ലീ സാധനങ്ങൾ വിൽപ്പന നടത്തിയ കടയിൽ നിന്നും ആഭരണങ്ങൾ പിടിച്ചെടുത്തു. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് കടയുടമയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടയിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ പോലീസ് വാങ്ങിന് തിരികെ നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ppppp

Leave a Reply

Your email address will not be published. Required fields are marked *