Your Image Description Your Image Description

സ്കൂട്ടർ വാങ്ങിയപ്പോൾ അധികമായി മുടക്കിയ പണം തിരിച്ചു കിട്ടിയാലോ. അങ്ങനെയൊരു അവസരം ഇപ്പോൾ കൈവന്നിരിക്കുകയാണ്. ഏഥർ, ഓല, ടിവിഎസ് അല്ലെങ്കിൽ ഹീറോ ഇലക്ട്രിക് തുടങ്ങിയ കമ്പനികളുടെ ഒരു ഇലക്ട്രിക് സ്‍കൂട്ടർ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ചാർജറിന് മുടക്കിയ പണം റീഫണ്ട് ലഭിക്കും. സ്‍കൂട്ടർ വാങ്ങുമ്പോൾ ചാർജറിനായി പ്രത്യേകം പണം നൽകിയ സ്‍കൂട്ടർ ഉടമകൾക്കാണ് കമ്പനി റീഫണ്ട് നൽകുന്നത്.

2023 മാർച്ചിന് മുമ്പ് നിങ്ങൾ ഏതർ, ഒല, ടിവിഎസ് അല്ലെങ്കിൽ ഹീറോ എന്നിവയിൽ നിന്ന് ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മുഴുവൻ റീഫണ്ടിനും അർഹതയുണ്ട്. 2023 ജൂൺ മാസത്തിൽ ആണ് ഈ റീഫണ്ട് നടപടികൾ ആരംഭിച്ചത്. ഇതുവരെ, ബാധിതരായ 90 ശതമാനം ഉപഭോക്താക്കളും റീഫണ്ട് ക്ലെയിം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോ‍ട്ടുകൾ.

ഇതിനായി ചെയ്യേണ്ടത്?

1- ആദ്യം നിങ്ങൾ ഒരു ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങിയതിന് ബില്ലിനൊപ്പം തെളിവ് നൽകുക.

2- റദ്ദാക്കിയ ചെക്കിനൊപ്പം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടുക.

3- ഇമെയിൽ വഴിയോ അവരുടെ ഷോറൂം സന്ദർശിച്ചോ കമ്പനിയുമായി ബന്ധപ്പെടുക.

അനുയോജ്യമായ ചാർജർ ഇല്ലാതെ ഒരു ഇവി വിൽക്കുന്നത് സുരക്ഷാ അപകടങ്ങൾക്ക് കാരണമാകാം അല്ലെങ്കിൽ വാഹനത്തിന് കേടുപാടുകൾക്കും കാരണമാകാം.ഫെയിം ഈ സബ്‌സിഡി നയത്തിന് കീഴിൽ, 1.5 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്‌സിഡിക്ക് അർഹതയില്ല. എങ്കിലും, ഫെയിം നയത്തിൽ ചാർജറുകൾ വ്യക്തമായി പരാമർശിച്ചിരുന്നില്ല. സബ്‌സിഡി പരിധിക്കുള്ളിൽ സ്‌കൂട്ടർ വില കൊണ്ടുവരാൻ, നിർമ്മാതാക്കൾ ചാർജറിന് അധിക നിരക്ക് ഈടാക്കാൻ തുടങ്ങി.

അതിനാൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കാതെ വന്നു. ഇതോടെ വാഹനത്തിൻ്റെ അവശ്യ ഘടകങ്ങളായതിനാൽ ചാർജറുകൾക്ക് പണം വേറെ ഈടാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പിന്നീട് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചാർജറിനായി പ്രത്യേകം പണം നൽകിയ എല്ലാ ഉപഭോക്താക്കൾക്കും പണം തിരികെ നൽകാൻ കമ്പനികൾ സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *