Your Image Description Your Image Description

തിരുവനന്തപുരം : സുരേഷ് ഗോപിയുടെ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മന്ത്രി എം ബി രാജേഷ്.സുരേഷ് ഗോപി ജീർണിച്ച മനസ്സിന് ഉടമയാണ്. മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും രാജേഷ് വിമർശിച്ചു.

എം ബി രാജേഷിന്റെ പ്രതികരണം…..

ഉന്നത കുലത്തിൽ ജനിക്കാത്തതിൽ ദുഃഖിക്കുന്നയാളാണ് സുരേഷ് ഗോപി. ഉയർന്നാ ജാതി അധിഷ്ഠിത് ബോധമുള്ളയാളാണ് സുരേഷ്​ഗോപി അങ്ങനെയുള്ള വ്യക്തി പ്രസ്ഥാവന പിൻവലിച്ചാൽ എന്ത് പിൻവലിച്ചില്ലെങ്കിൽ എന്ത്.

സുരേഷ് ഗോപി ജീർണിച്ച മനസ്സിന് ഉടമയാണ്. മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ മുന്നിലായി പോയതിന്റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ജോർജ് കുര്യൻ തന്നെ സമ്മതിക്കുന്നുണ്ട്.

കേരളം മുമ്പിലെത്തിയത് ബിജെപിയും അവരുടെ രാഷ്ട്രീയവും ഇവിടെ വേര് പിടിക്കാത്തത് കൊണ്ടാണ്. കേരളം വികസനത്തിൽ മുന്നിലെത്തിയതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലയിലേക്ക് താഴാൻ കേരളം ഉദ്ദേശിക്കുന്നില്ല . അക്കാര്യം ജോർജ് കുര്യൻ മനസ്സിലാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *