Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്ന് എസ് പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലും ശ്രീ​തു ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ദേ​വ​സ്വം ബോ​ർ​ഡി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ​ത്ത് ല​ക്ഷം വാ​ങ്ങി ഇ​വ​ർ പ​രാ​തി​ക്കാ​ര​നാ​യ ഷി​ജു​വി​ന് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ക്കെ​തി​രേ പ​ത്ത് പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ശ്രീ​തു​വി​ന്‍റെ മ​ക​ൾ ദേ​വേ​ന്ദു ജ​നു​വ​രി 27നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *