Your Image Description Your Image Description

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമായാണ് ‘ഗെറ്റ് സെറ്റ് ബേബി’. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി. ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. പുതുതലമുറയിലെ ശ്രദ്ധേയനായ മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ മെഗാ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം. സി എസ് ആണ്.

ഫെബ്രുവരി 21ന് തിയേറ്ററുകളില്‍ എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യുടെ കേരളത്തിലെ വിതരണം . ആശിര്‍വാദ് സിനിമാസാണ് നിര്‍വഹിക്കുന്നത്. നിഖില വിമല്‍ ആണ് നായിക. ആര്‍ഡിഎക്‌സിന് ശേഷം അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി.

ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പ്രണവ് മോഹന്‍. പ്രമോഷന്‍ കണ്‌സള്‍ട്ടന്റ് വിപിന്‍ കുമാര്‍ വി.

Leave a Reply

Your email address will not be published. Required fields are marked *