Your Image Description Your Image Description

തിരുവനന്തപുരം : കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രെ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ്പ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം മൂഡിൽ ഉപയോഗിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ദിവസത്തിൽ 2 മണിക്കൂർ എന്ന രീതിയിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് പരിശീലനം. വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വ്യവസായം എന്നീ മേഖലകളിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. രജിസ്രേഷൻ ഫീ 3000 രൂപ.

Leave a Reply

Your email address will not be published. Required fields are marked *