Your Image Description Your Image Description

പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന പ്രസംഗം നടത്തിയ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ സോണിയ ഗാന്ധി അപമാനിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് മകൾ പ്രിയങ്ക ഗാന്ധി രംഗത്ത്. തന്റെ അമ്മക്ക് 78 വയസായെന്നും രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലല്ല അമ്മ സംസാരിച്ചതെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു.

നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായി എന്ന് പറഞ്ഞത് മറ്റൊരു അർത്ഥത്തിലല്ല. രാഷ്ട്രപതിയെ അമ്മ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം, പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ വിവാദത്തിനിടയാക്കിയ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *