Your Image Description Your Image Description

വരാൻ പോകുന്ന സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണ് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വച്ചത്.

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകനവും കേന്ദ്രസർക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണ് സാമ്പത്തിക സർവേ. 2022-23ൽ 7 ശതമാനവും 2023-24ൽ 8.2 ശതമാനവുമായിരുന്നു വളർച്ച. 2021-22ൽ 9.7 ശതമാനവും വളർന്നിരുന്നു. അതേസമയം നിർമ്മാണ മേഖലയുടെ മോശം പ്രകടനമാണ് ജിഡിപി വളർച്ചയെ പ്രധാനമായും മന്ദഗതിയിലാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തോടെ നിക്ഷേപ പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. 2047ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ‌ ബജറ്റിലുണ്ടാകുമെന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *