Your Image Description Your Image Description

ആലപ്പുഴ: ഭർത്താവിന്റെ വിവാഹേതരബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ഭർത്താവ് മർദിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സനിൽ ആണ് ഭാര്യയെ മർദിച്ചത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതിൽ പ്രകോപിതനായി കൈക്കുഞ്ഞുമായി നിൽക്കെ ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിക്കുകയായിരുന്നു.

അതേസമയം ഇയാളുടെ മ‍ർദനത്തിൽ കൈക്കുഞ്ഞിനും പരിക്കേറ്റു. ഭാര്യയെ നിലത്തുകിടത്തി കഴുത്ത് ഞെരിക്കാനും സനിൽ ശ്രമിച്ചു. ഭർതൃപിതാവിന്റെ ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അമ്മയും കുഞ്ഞും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *