Your Image Description Your Image Description

ചൈനീസ് കമ്പനിയായ ഡീപ്സീക്ക് പുറത്തിറക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ നേവി തങ്ങളുടെ നാവികരെ വിലക്കിയതായി റിപ്പോര്‍ട്ട്. നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലില്‍, ഡീപ്സീക്കിന്റെ R1 മോഡല്‍ ‘ഏതെങ്കിലും ജോലി സംബന്ധമായോ, വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.

‘മോഡലിന്റെ ഉത്ഭവവും ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷയും ആശങ്കകളും കാരണം ചൈനീസ് എ.ഐ ഒഴിവാക്കണമെന്നാണ് അമേരിക്കന്‍ നാവിക സേന ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ ഹാങ്‌സു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് ഡീപ്പ് സീക്ക് ഈ മാസം ആദ്യം അതിന്റെ എ.ഐ അസിസ്റ്റന്റ് ആപ്പ് പുറത്തിറക്കി. ഈ ആഴ്ചയോടെ ഇത് അമേരിക്കന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്ലിക്കേഷനായി മാറി.

അതേസമയം, ഡീപ്സീക്കിന്റെ എ.ഐയുടെ പ്രത്യാഘാതങ്ങള്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ‘പരിശോധിക്കുക’ യാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. ചൈനീസ് മോഡലിന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ച കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രക്ഷുബ്ധത സൃഷ്ടിച്ചിരുന്നു. പല ടെക്ക് ഭീമന്‍മാരുടെയും ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *