Your Image Description Your Image Description

ജയ്പൂർ:ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു വെബ് പോർട്ടൽ ആരംഭിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്ജി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ലിവ്-ഇൻ ദമ്പതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതുവരെ ലിവ് ഇൻ ബന്ധങ്ങൾ ട്രിബ്യൂണലോ സർക്കാർ അധികൃതരോ രജിസ്റ്റർ ചെയ്യണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്‌റ്റിസ് അനൂപ് കുമാർ ദണ്ഡിന്‍റെ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോർമാറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകി.

മാർച്ച് 1 നകം ഉത്തരവ് നടപ്പിലാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നുള്ള വിവാഹിതയായ യുവതിയാണ് സംരക്ഷണത്തിനായി റിട്ട് ഹർജി സമർപ്പിച്ചത്. സിക്കാർ ജില്ലയിൽ നിന്നുള്ള ഒരാളുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു യുവതി. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ജസ്റ്റിസ് ദണ്ഡ്, കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് നിയമനിർമ്മാണം നടത്തേണ്ടതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *