Your Image Description Your Image Description

ആരാധകർ ഏറെയുള്ള ഒരു ലേഡി സൂപ്പർതാരമാണ് തമന്ന. അവരുടെ ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവവികാസങ്ങളും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത് ഇപ്പോൾ ഇതാ

തമന്നയും പങ്കാളി വിജയ് വർമയും ബന്ധം പിരിയുകയാണോ എന്നതാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ഉയർത്തുന്ന ചോദ്യം.. അഭ്യൂഹങ്ങൾ നിലനിർത്തിക്കൊണ്ട് തമന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണു ‌സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാർത്തയ്ക്കു പിന്നിൽ. ‘സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം’ എന്ന് തുടങ്ങുന്ന തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇരുവരുടെയും ബ്രേക്കപ്പിലേക്കുള്ള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും വ്യക്തമാക്കാതെയുള്ള പോസ്റ്റാണ് തമന്ന പങ്കുവച്ചിരിക്കുന്നത്. “സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താൽപ്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താല്‍പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുടെ സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്‍റെ രഹസ്യം” – എന്നാണ് തമന്ന കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *