Your Image Description Your Image Description

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 13 ാം വാർഡ് ആലിശ്ശേരി വീട്ടിൽ വീട്ടിൽ സജേഷ് (29) നെ കാപ്പാ നിയമപ്രകാരം അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ റിപ്പോർട്ട് പ്രകാരം ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് ആയതിന്റെ അടിസ്ഥാനത്തിൽ സജേഷിനെ അറസ്റ്റ് ചെയ്യുന്നതിനായി അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റ് കെ.എൻ. രാജേഷിന്റെ നിർദ്ദേശപ്രകാരം, പുന്നപ്ര പോലീസ് ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ.ടി.എൽ ന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ രതീഷ് എം.ആർ, അമർജ്യോതി.സി.ആർ, എന്നിവർ ചേർന്ന് 29 ന് അറസ്റ്റു ചെയ്തു. സജേഷിനെതിരെ കാപ്പാ ഉത്തരവു നടപ്പിലാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ ഇനിയും തുടരുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *