Your Image Description Your Image Description

കണ്ണൂർ : പാപ്പിനിശ്ശേരി കെസിസിപിഎല്‍ ഫ്യൂവല്‍സില്‍ സിഎന്‍ജി, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കെസിസിപിഎല്‍ ചെയര്‍മാന്‍ ടി. വി രാജേഷ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ ആദ്യ പെട്രോള്‍ പമ്പായ പാപ്പിനിശ്ശേരിയിലെ കെസിസിപി ഫ്യൂല്‍സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പമ്പിനോട് ചേര്‍ന്ന് സിഎന്‍ജി സ്റ്റേഷനും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനും ആരംഭിച്ചത്.

പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ച് വില കുറവുള്ളതും അന്തരീക്ഷ മലിനീകരണം കുറഞ്ഞതുമാണ് സിഎന്‍ജി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയം കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് കെ സി സി പി എല്‍ ലക്ഷ്യമിടുന്നത്.

പരിപാടിയില്‍ കെസിസിപിഎല്‍ മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, ഡയറക്ടര്‍മാരായ മാത്യൂസ് കോലഞ്ചേരി വര്‍ക്കി, മുഹമ്മദ് ഷബീര്‍, ബിപിസിഎല്‍ ടെറിറ്ററി മാനേജര്‍ ജയദീപ് പൊടാര്‍, ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജോഗ്രഫിക്ക് ഏരിയ ഹെഡ് ജിതേഷ് രാധാകൃഷ്ണന്‍, അസോസിയേറ്റ് മാനേജര്‍ എച്ച്.സി മുഹമ്മദ് ജാബിര്‍, അസിസ്റ്റന്റ് മാനേജര്‍ സച്ചിന്‍ സുരേഷ്, സീനിയര്‍ എഞ്ചിനീയര്‍മാര്‍ (സിഎന്‍ജി), ബി പി സി എല്‍ സെയില്‍സ് മാനേജര്‍ ജി മണികണ്ഠന്‍, കെ നാരായണന്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി പ്രദേശങ്ങളിലെ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ ഇരുപതാമത്തെ സി എന്‍ ജി സ്റ്റേഷനാണ് പാപ്പിനിശ്ശേരിയിലേത്.

Leave a Reply

Your email address will not be published. Required fields are marked *