മലപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ യുവാവ് മരണപ്പെട്ടു.
സ്കൂട്ടർ യാത്രികനായ തൃപങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.