Your Image Description Your Image Description

സുരക്ഷാകാരണങ്ങളാൽ അമേരിക്കയിൽ നിരോധിച്ചടിക് ടോക്കിന്റെ അമേരിക്കയിലെ ബ്രാഞ്ച് വാങ്ങുന്നത് പരിഗണിക്കുന്ന കമ്പനികളില്‍ മൈക്രോസോഫ്റ്റും ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി വിധി പ്രകാരം, മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സമയപരിധി ജനുവരി 19ന് അവസാനിച്ചിരുന്നു. ഇതോടെ, ടിക്ടോക്ക് അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ, ട്രംപ് 90 ദിവസത്തെ വിപുലീകരണം പ്രഖ്യാപിക്കുകയും ടിക് ടോക്കിന്റെ ഭൂരിഭാഗം ഓഹരികളും അമേരിക്ക ഏറ്റെടുക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റും ടിക് ടോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടിക് ടോക്ക് വാങ്ങുന്നതിനെക്കുറിച്ച് താന്‍ നിരവധി കക്ഷികളുമായി ചര്‍ച്ചയിലാണെന്നും അടുത്ത 30 ദിവസത്തിനുള്ളില്‍ ആപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ഏകദേശം 170 ദശലക്ഷം അമേരിക്കന്‍ ഉപയോക്താക്കളുള്ള ആപ്പ്, ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ബൈറ്റ്ഡാന്‍സ് ഒന്നുകില്‍ വില്‍ക്കണമെന്നും അല്ലെങ്കില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി ബൈറ്റ്ഡാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനുവരി 20-ന് അധികാരമേറ്റതിന് ശേഷം, ബൈറ്റ്ഡാന്‍സ് വഴി അമേരിക്കക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക്ക് ടോക്കിനെ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *