Your Image Description Your Image Description

ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്പനികളുടെ നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.

വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്റെ പുതിയ വില 1757 രൂപയാണ്. ഗാര്‍ഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും.

ഈ മാസം തുടക്കത്തില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *