Your Image Description Your Image Description

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹന ബ്രാൻഡ് ആണ്ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർസൈക്കിളുകൾ. ഇപ്പോഴിതാ 2024 ഡിസംബറിലെ ഇരുചക്രവാഹന വിൽപ്പനയുടെ ഡാറ്റ യമഹ പുറത്തുവിട്ടിരിക്കുകയാണ്. കമ്പനിയുടെ വിൽപ്പനയിൽ യമഹ റേ ഇസെഡ്ആർ വീണ്ടും ഒന്നാം സ്ഥാനം നേടി. ഇക്കാലയളവിൽ 38.86 ശതമാനം വാർഷിക വർധനയോടെ യമഹ റേ ഇസെഡ്ആർ മൊത്തം 12,002 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റു.

ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് യമഹ FZ. യമഹ FZ മൊത്തം 8,558 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. വിൽപ്പനയിൽ പ്രതിവർഷം 20.63 ശതമാനം ഇടിവ് ഉണ്ടായി. അതേസമയം യമഹ ഫാസിനോ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. യമഹ ഫാസിനോ 1.86 ശതമാനം വാർഷിക ഇടിവോടെ 5,475 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റു. ഇതുകൂടാതെ യമഹ MT15 ഈ വിൽപ്പന പട്ടികയിൽ നാലാമതാണ്. യമഹ MT15 മൊത്തം 5,224 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. വാർഷിക ഇടിവ് ഏകദേശം 18.43 ശതമാനമാണ്.

അതേസമയം, ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു യമഹ R15. 41.77 ശതമാനം വാർഷിക ഇടിവോടെ യമഹ R15 കഴിഞ്ഞ മാസം മൊത്തം 4,269 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. യമഹ എയ്‌റോക്‌സ് ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണുള്ളത്. 4.15 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ യമഹ എയ്‌റോക്‌സ് മൊത്തം 1,248 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ് യമഹ R3/MT03. ഈ കാലയളവിൽ യമഹ R3/MT03-ന് ആകെ നാല് ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *