Your Image Description Your Image Description

ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണി. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

കേസിൽ ഡോ. ​ജോ ജോ​സ​ഫ് ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.വ​ർ​ഷ​ങ്ങ​ളാ​യി അ​ണ​ക്കെ​ട്ട് പൊ​ട്ടു​മെ​ന്ന ഭീ​തി​യി​ൽ ആ​ളു​ക​ൾ ജീ​വി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ആ​യു​സ് പ​റ​ഞ്ഞ​തി​നെ​ക്കാ​ൾ ര​ണ്ടി​ര​ട്ടി ക​ഴി​ഞ്ഞു. താ​നും ഈ ​ആ​ശ​ങ്ക​യി​ൽ കേ​ര​ള​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം ജീ​വി​ച്ച​താ​ണെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

135 വ​ര്‍​ഷം മു​മ്പ് പ​ണി​ത അ​ണ​ക്കെ​ട്ട് ആ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലേ​ത്. അ​ത്ര​യും വ​ര്‍​ഷ​ത്തെ കാ​ല​വ​ര്‍​ഷം അ​തി​ജീ​വി​ച്ച അ​ണ​ക്കെ​ട്ട് നി​ര്‍​മി​ച്ച​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി.

Leave a Reply

Your email address will not be published. Required fields are marked *