Your Image Description Your Image Description

തെലങ്കാന : തെലങ്കാനയിൽ ഇതര ജാതിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. സൂര്യപേട്ട് സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ആറ് മാസം മുമ്പായിരുന്നു സൂര്യപേട്ട് സ്വദേശി കൃഷ്ണയും ഭാർഗവിയും തമ്മിലുള്ള വിവാഹം. ഇതര ജാതിയിൽപ്പെട്ട കൃഷ്ണയുമായുള്ള വിവാഹത്തെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നു. കല്യാണത്തിന് ശേഷം ഭീഷണി തുടർന്നു. കഴിഞ്ഞ ദിവസം സൗഹൃദം നടിച്ച് ഭാർഗവിയുടെ സഹോദരൻ മഹേഷ് കൃഷ്ണയെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയി. തുടർന്ന് കൊലപ്പെടുത്തി മൃതദേഹം കാനാൽ കരയിൽ ഉപേക്ഷിച്ചെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മറ്റ് എവിടെന്നെങ്കിലും കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *