Your Image Description Your Image Description

ചെങ്ങന്നൂർ: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ചെങ്ങന്നൂർ സബ് ആർ. റ്റി ഓഫീസും, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലും സംയുക്തമായി ഡ്രൈവർമാർക്ക് റോഡപകട പ്രഥമ ശുശ്രൂക്ഷ പരിശീലന ക്യാമ്പ് നടത്തി. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ചെങ്ങന്നൂർ ജോ. ആർ. റ്റി.ഓ ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമ്മാരായ എ. എസ് വിഷ്ണു, എച്ച്. കൃഷ്ണകുമാർ എന്നിവർ പരിശീലനം നൽകി. എം. വി. ഐ മാരായ കെ. ദിലീപ് കുമാർ, എസ് അഭിലാഷ്, എ. എം വി. ഐ മാരായ വിശാഖ് ബി. എസ് പിള്ള, വി. ആർ ലിജിൻ എന്നിവർ സംസാരിച്ചു. പരിശീലന ക്യാമ്പിന് അനസ് എം നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *