Your Image Description Your Image Description

മികച്ച ഫീച്ചറുകളും ആയി റോയൽ എൻഫീല്‍ഡ് സ്ക്രാം 440 ഇന്ത്യയിൽ പുറത്തിറക്കി. ട്രെയില്‍, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സ്‌ക്രാം 440 എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411ന്റെ പകരമായെത്തുന്ന സ്‌ക്രാം 440യുടെ കൂടുതല്‍ മികച്ച പ്രകടനവും കരുത്തുള്ള എന്‍ജിനും കൂടുതല്‍ അഡ്വഞ്ചര്‍ ഫീച്ചറുകളുമുള്ള വാഹനമായിരിക്കും.

രൂപകല്‍പനയും വിലയും

സ്‌ക്രാം 440 ന് 795എംഎം സീറ്റ് ഉയരമുണ്ട്. 200എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ടോപ് ബോക്‌സില്‍ 10 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുള്ളതും ഓഫ് റോഡിങിനും റോഡ് ട്രിപ്പുകള്‍ക്കും അനുയോജ്യമാക്കുന്നു. 2.08 ലക്ഷം മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് വില. സ്‌ക്രാം 440യുടെ ട്രയില്‍(2,08,000) വകഭേദത്തില്‍ നീല, പച്ച എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍. നീല, ചാരം, നീലയും പച്ചയും കലര്‍ന്ന-ടീല്‍ നിറങ്ങളിലാണ് ഫോഴ്‌സ് വകഭേദം എത്തുന്നത്.

ഫീച്ചറുകള്‍

സാഹസിക യാത്രക്ക് സഹായിക്കുന്ന നിരവധി ഫീച്ചറുകള്‍ സ്‌ക്രാം 440യിലുണ്ട്. കൂടുതല്‍ വിസിബിലിറ്റി നല്‍കുന്നുണ്ട് പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്. ട്രിപ്പര്‍ നാവിഗേഷന്‍ സൗകര്യമുള്ള ഡിജിറ്റല്‍ അനലോഗ് ക്ലസ്റ്റര്‍. 15 ലീറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്ക് ദീര്‍ഘ യാത്രകള്‍ക്ക് സഹായകരമാണ്. 19/17 ഇഞ്ച് ട്യൂബ്‌ലെസ് അലോയ് വീലുകള്‍. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *