Your Image Description Your Image Description

മസ്ക്കത്ത്: നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് മേഖലയിലെ 85 സർക്കാർ സേവന നിരക്കുകളിൽ ഭേദഗതി വരുത്തി ഒമാൻ. ഇത് സംബന്ധിച്ച് ഹൗസിങ്–അർബൻ പ്ലാനിങ് മന്ത്രാലയം പ്രഖ്യാപനം ഇറക്കി.

സേവന ഫീസുകളുടെ ഭേദഗതി സംബന്ധിച്ച തീരുമാനം ഒമാനിലെ നിലവിലെ നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ്. 47 സേവനങ്ങളുടെ ഫീസ് ലയനം, 11 എണ്ണത്തിന്റെ റദ്ദാക്കൽ, 8 സേവനങ്ങളുടെ ഫീസ് നിരക്ക് കുറയ്ക്കൽ, 14 പുതിയ സേവനങ്ങൾ എന്നിങ്ങനെയാണ് ഭേദഗതിയിൽ ഉൾപ്പെടുന്നത്.

വിൽപന കരാറിന്റെ രജിസ്ട്രേഷൻ ഫീസ് രണ്ടിൽ നിന്ന് 1 ശതമാനമാക്കി കുറച്ചു. ഒമാൻ പൗരന്മാർക്കും കമ്പനികൾക്കും ഇതു ബാധകമാണ്. ഇസ്​ലാമിക് ബാങ്കുകൾ മുഖേന വിൽക്കുന്ന വസ്തുക്കളുടെ ഫീസ് 0.5 ശതമാനമാക്കി കുറച്ചു. പണയ വസ്തുക്കളുടെ രജിസ്ട്രേഷൻ ഫീസ് 0.5 ശതമാനമാക്കി കുറച്ചു. കൃഷി ഭൂമിയുടെ ഉപയോഗത്തിനുള്ള ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗവൺമെന്റിന്റെ ചില ഇ–സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൃഷി ഭൂമി രജിസ്ട്രേഷൻ ഫീസ്, ഇലക്ട്രോണിക് ലേലം മുഖേന ഭൂമി അനുവദിക്കുന്നതിനുള്ള ഫീസ് എന്നിവ റദ്ദാക്കലിൽ ഉൾപ്പെടുന്നു. കൂടാതെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ ഫീസിൽ നിന്ന് ‘എലിജിബിൾ’ വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *