Your Image Description Your Image Description

അമൃത്സർ: കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടി പോലീസ്. ​കുപ്രസിദ്ധ ഗുണ്ട സംഘമായ കൗശൽ ചൗധരി ഗാങ്ങിലെ ആറു പേരാണ് അറസ്റ്റിലായത്. കബഡി താരം സന്ദീപ് സിങ് നംഗൽ അംബിയാൻ 2022ലും സുഖ്മീത് സിങ് 2021ലുമാണ് കൊല്ലപ്പെട്ടത്. തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

പഞ്ചാബ് പോലീസിന്റെ അമൃത്‌സർ കൗണ്ടർ ഇന്റലിജൻസ് യൂനിറ്റ് ആണ് ഇവരെ പിടികൂടിയതെന്ന് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. രാജസ്ഥാനിലെ ഹൈവേ കിംഗ് ഹോട്ടലിൽ നടന്ന വെടിവെപ്പിനു പിന്നിലും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ചു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതികൾ ഉൾപ്പെട്ടതായി ഡി.ജി.പി യാദവ് പറഞ്ഞു. ഇവരിൽ നിന്ന് ആറ് അത്യാധുനിക തോക്കുകളും 40 തിരകളും കണ്ടെടുത്തു. നേരത്തേ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സംഘം വാടകക്കെടുത്ത ഷൂട്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയും കബഡി പ്രമോട്ടറുമായ സുർജൻ സിംഗ് ചാത്തയും പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *