കണ്ണൂർ : അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ഗവ ഐ.ടി.ഐ കണ്ണൂർ, ഗവ. വനിതാ ഐ.ടി.ഐ കണ്ണൂർ എന്നിവിടങ്ങളിൽ എൻ.സി.വി.റ്റി അഫിലിയേഷൻ നേടിയ ട്രേഡുകളിൽ 2019-2021 സെഷനിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികളിൽ നിന്നും, 2020 മുതൽ 2023 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ഒരു വർഷ, ഒന്നാം വർഷ, രണ്ടു വർഷ ട്രേഡുകളിലും ആറു മാസ ട്രേഡുകളിലും റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട (പ്രൈവറ്റ് ട്രെയിനികൾ ഉൾപ്പെടെ) ട്രെയിനികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
പ്രാക്ടിക്കൽ, ട്രേഡ് തിയറി, എഞ്ചിനിയറിംഗ് ഡ്രോയിങ്, വർക്ക് ഷോപ്പ് കാൽക്കുലേഷൻ ആന്റ് സയൻസ്, എംപ്ലോയബിലിറ്റി സ്‌കിൽ, സി.ബി.ടി പരീക്ഷകളിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ചിനകം അതാത് ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ- 0497 2835987,9526811194