Your Image Description Your Image Description

ഗാസ: വെടി നിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചതായി ആരോപണം. വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച പലസ്തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് പറയുന്നത്.

പതിനായിരക്കണക്കിന് പലസ്തീൻ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയുന്നതിലൂടെ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചുവെന്നും വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്നും ഹമാസ് ആരോപിച്ചു.

തെക്കൻ ലബനാനിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലബനാനിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കേണ്ട അവസാന ദിവസമാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ നി​ശ്ച​യി​ച്ച സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ല​ബ​നാ​നി​ൽ​നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *