Your Image Description Your Image Description

മാ​ള: പ​ട​ക്ക​നി​ർ​മാ​ണ​സ്ഥ​ല​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി. അപകടത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​യ്യ നാ​ലു​വ​ഴി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം ഉണ്ടായത്. ‌പോ​ള​ക്കു​ള​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്നാ​യി​രു​ന്നു പ​ട​ക്ക​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാ​ണ് പൊ​ട്ടി​ത്തെ​റി ഉണ്ടായത്​.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ (56) ഇ​ട​തു​കൈ​പ്പ​ത്തി​ക്കും ദേ​ഹ​ത്തും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രി​മ്പാ​ടി അ​നൂ​പ് ദാ​സി(36)​ന് കൈ​യി​ലും മു​ഖ​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​നെ തൃ​ശൂ​രി​ലെ​യും അ​നൂ​പ് ദാ​സി​നെ മാ​ള​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *