Your Image Description Your Image Description

വയനാട് : വയനാട് വന്യ ജീവി ആക്രമണത്തിൽ ഇടപെട്ട് പ്രിയങ്ക ഗാന്ധി എം പി. സി.സി.എഫുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചു. വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു.

പഞ്ചാരക്കൊല്ലിയിൽ ആക്രമണത്തിൽ രാധ കൊലപ്പെടുത്തിയ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി ദീർഘ നേരം നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *