Your Image Description Your Image Description

വയനാട് : വയനാട് പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. ആർആർടി അം​ഗത്തിന് പരുക്കേറ്റതായി വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. ആക്രമിച്ചത് കടുവയെന്ന് മന്ത്രി ഒആർ കേളു സ്ഥിരീകരിച്ചു.

മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്.കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നു. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും.

പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *