Your Image Description Your Image Description

മുംബൈ : നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്.
വിരലടയാളം പ്രതിയുടെതല്ലെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡിസിപി അറിയിച്ചു.

സിസിടിവിയിലെ മുഖമല്ല അറസ്റ്റിലായ പ്രതിയുടേതെന്ന വാദം പൊളിക്കാൻ ശാസ്ത്രീയ പരിശോധനയും നടത്തും.ഫ്ലാറ്റിലെ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പരിശോധിക്കുക.

അതിനിടെ കേസന്വേഷണത്തിനിടെ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത പ്രതിയുടെ ജോലിയും പോയി വിവാഹവും മുടങ്ങി. ആകാശ് കനോജിയ എന്ന 31 കാരനാണ് ദുരവസ്ഥ പങ്കുവെച്ചത്. പ്രതി താനാണോ എന്ന് ഉറപ്പിക്കും മുമ്പ് പൊലീസ് ഫോട്ടോ സഹിതം മാധ്യമങ്ങൾക്ക് വാർത്ത നൽകിയെന്ന് ആകാശ് ആരോപിച്ചു.
ജനുവരി 16 നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *