Your Image Description Your Image Description

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലും 2024-25 വർഷത്തെ ബി.ഫാം (എൽ.ഇ) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് നടപടികൾ ആരംഭിച്ചു.

സാധുവായ ഓപ്ഷനുകളുള്ളവരും രണ്ടാമത്തെ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും അവരുടെ ഹോം പേജിൽ ലോഗിൻ ചെയ്ത് ‘Option Registration’ എന്ന മെനുവിൽ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ‘Online Option Confirmation’ നെ തുടർന്ന് അപേക്ഷകർക്ക് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കാവുന്നതും ആവശ്യമില്ലാത്തവ റദ്ദാക്കാവുന്നതുമാണ്. വിദ്യാർഥികൾ അവരുടെ ഹോം പേജിൽ ലഭ്യമായ ‘Confirm’ ബട്ടണിൽ ക്ലിക്കുചെയ്ത് ഹയർ ഓപ്ഷനുകൾ സ്ഥിരീകരിക്കാത്തപക്ഷം, അവരുടെ ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ടത്തിൽ ലഭ്യമാകില്ല. എന്നിരുന്നാലും, നിലവിലുള്ള അലോട്ട്മെന്റ് നിലനിർത്തുന്നതാണ്.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനുവരി 25 മുതൽ 28 ന് വൈകിട്ട് 5 വരെ സൗകര്യമുണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈനായി ഓപ്ഷനുകൾ സ്ഥിരീകരിക്കാത്തവരെ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *