Your Image Description Your Image Description

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന ദൗ​ത്യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ ഡി​എ​ഫ്ഒ​യെ ത​ട​ഞ്ഞ് പോ​ലീ​സ്. ഇ​ന്ന​ത്തെ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഡി​എ​ഫ്ഒ​യു​ടെ പ്ര​തി​ക​ര​ണം പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ഡി​എ​ഫ്ഒ മാ​ര്‍​ട്ടി​ന്‍ ലോ​വ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​യ​റി​യ മാ​ന​ന്ത​വാ​ടി എ​സ്എ​ച്ച്ഒ അ​ഗ​സ്റ്റി​ന്‍ അ​ദ്ദേ​ഹ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ക​യും മാ​ധ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ചഒയുടെ നടപടി പരിശോധിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *