Your Image Description Your Image Description

അഭിമുഖങ്ങളിൽ വന്ന് പ്രേക്ഷകരെ ചിരിപ്പിക്കാൻ പ്രേത്യേക കഴിവുള്ളയ യുവനടൻ ധ്യാൻ ശ്രീനിവാസനെ ഇഷ്ടമല്ലാത്ത മലയാളികൾആരുമില്ല. സ്വയം ട്രോളിയും സ്വന്തം അച്ഛനെ വരെ കളിയാക്കിയും അദ്ദേഹം അഭിമുഖങ്ങളിൽ നിറഞ്ഞു നിൽക്കും. അതിനൊപ്പം തന്നെ സ്വതസിദ്ധമായ അഭിനയത്തിലൂടെയും പ്രേക്ഷകരെ കയ്യിലെടുക്കുന്ന ആളാണ് ധ്യാൻ.

2019ലാണ് ധ്യാൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകാനായെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ റിലീസായത്. ചിത്രത്തിൽ ധ്യാനിന്‍റെ അച്ഛൻ ശ്രീനിവാസനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ ശ്രീനിവാസനെ അഭിനയിക്കാൻ സമ്മതിപ്പിച്ചതിനെ കുറിച്ചാണ് ധ്യാൻ ഇപ്പോൾ സംസാരിക്കുന്നത്.

‘അമ്മാവൻ എം. മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുമ്പോൾ അതിൽ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം വന്നു തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോനായിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും ആഗ്രഹം തോന്നിയെന്ന് ധ്യാൻ പറഞ്ഞു.

ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ‘എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷൻ, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ. അങ്ങനെ ഞാൻ പറഞ്ഞു, ‘നയൻതാരയാണ് നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അതിന് ശേഷം അച്ഛൻ ഒന്നും ചോദിച്ചില്ലെന്നാണ് ധ്യാൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *