Your Image Description Your Image Description

നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ബലാത്സം​ഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് ഭാര്യ ജീവനൊടുക്കിയ കേസിലും പ്രതിയെന്ന് പൊലീസ്. കോട്ടയം മീനടം പുതുപ്പറമ്പിൽ വീട്ടിൽ രാഹുൽ രാജപ്പൻ (29)ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ സമൂ​ഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നുമാണ് യുവതിയുടെ പരാതി.

രണ്ടുവർഷം മുമ്പ് ഇയാളുടെ ഭാര്യ ആത്മഹത്യചെയ്തിരുന്നു. ഈ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നിരന്തര ഉപദ്രവംമൂലമാണ് ഭാര്യ ജീവനൊടുക്കിയത് എന്നാണ് കേസ്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് യുവതി പ്രതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഫോൺനമ്പർ വാങ്ങുകയും പരിചയം പ്രണയമാകുകയും ചെയ്തു. വിവാഹവാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ചും യുവതിയുടെ വീട്ടിൽവച്ചും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനുശേഷം യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.

ഉടുമ്പൻചോല സി.ഐ. പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. എസ്.ഐ. ബിൻസ്, എ.എസ്.ഐ. രജനി, സി.പി.ഒ.മാരായ സജിരാജ്, സിജോ, സുനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *